പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന പദ്ധതിയെങ്ങനെയാണ്‌ ഹരിത പദ്ധതിയാകുന്നതെന്ന്‌ മുഖ്യമന്ത്രി വിശദമാക്കണം: മേധ പട്‌ക്കര്‍

തൃശൂര്‍: കെ.റെയില്‍ ഹരിത പദ്ധതിയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടണമെന്ന്‌ പരിസ്ഥിതി പ്രവര്‍ത്ത മേധ പട്‌കര്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത്‌ കെ.റെയില്‍ ഹരിത പദ്ധതിയാണെന്നാണ്‌. ഇത്രമാത്രം കൃഷിഭൂമി നശിപ്പിക്കുന്ന പദ്ധതി എങ്ങനെയാണ്‌ ഹരിത പദ്ധതിയാകുന്നത്‌. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന പദ്ധതിയെങ്ങനെയാണ്‌ ഹരിത പദ്ധതിയാകുന്നതെന്ന്‌ മുഖ്യമന്ത്രി വിശദമാക്കണമെന്ന്‌ മേധ പട്‌ക്കര്‍ പറഞ്ഞു. കെ.റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച -മേധാപട്‌ക്കര്‍ ഇരകള്‍ക്കൊപ്പം- പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍

റോഡ്‌ ഗതാഗത തിരക്ക്‌ കുറയുമെന്നാണ്‌ പദ്ധതി വക്താക്കള്‍ പറയുന്നത്‌. കേരളത്തിലെവിടെയാണ്‌ റോഡ്‌ ഗതാഗതം കുറയുകയെന്നത്‌ വെളിപ്പെടുത്തേണ്ടതുണ്ട്‌. അതിനാല്‍ ജനവിരുദ്ധ വികസന പദ്ധതി എന്ന നിലയില്‍ കെ.റെയില്‍ എതിര്‍ക്കപ്പെടണമെന്ന്‌ മേധപട്‌ക്കര്‍ പറഞ്ഞു. . നഗരസഭകളിലും ഗ്രാമസഭകളും ജനാഭിപ്രായം നോക്കാതെ മുന്നോട്ടുപോകുമ്പോള്‍ എതിര്‍ക്കുകയല്ലാതെ വഴിയില്ല.

ഭരണഘടനയുടെ 243-ാം വകുപ്പനുസരിച്ച ജനത്തിന്‌ പഞ്ചായത്ത്‌ രാജിന്റെ അധികാരമുപയോഗിച്ച്‌ ഗ്രാമസഭയില്‍ തന്റെ നാട്ടിലെ വികസനത്തെ ചോദ്യം ചെയ്യാം. 2010 മുതലുളള നിയമമാണിതെങ്കിലും നടപ്പാവുന്നില്ല. കേരളെ ഇക്കോഫാഷിസത്തിന്റെ മുനമ്പിലൂടെയാണ്‌ കടന്നുപോകുന്നതെന്ന്‌ അദ്ധ്യക്ഷത വഹിച്ച കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. എന്തുവിലകൊടുത്തും കെ.റെയില്‍ പദ്ധതി ചെറുക്കുമെന്ന്‌ ആമുഖ പ്രഭാഷണത്തില്‍ ജനകീയസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ രാജീവന്‍ പറഞ്ഞു. 500 ഓളം കെ.റെയില്‍ പദ്ധതി ബാധിത കുടുംബങ്ങള്‍ പങ്കെടുത്തു.

എസ്‌.പി.രവി, എം.പി സുരേന്ദ്രന്‍, ശരത്‌ ചേലൂര്‍ , എംപി ബാബുരാജ്‌, ടിടി ഇസ്‌മായേല്‍ മഞ്ചുഷ, മരിയ, ഡോ. പിഎസ്‌ ബാബു, വി.എസ്‌ ഗിരീശന്‍,എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →