ചൈന്നെ: വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് 2.4 കോടി ഡോളര്‍ നല്‍കാനുണ്ടെന്നു കാട്ടി സ്വിസ് കമ്പനിയായ എസ്.ആര്‍. ടെക്നിക്സ് നല്‍കിയ ഹര്‍ജിയില്‍ സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാന്‍ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും കോടതി നിര്‍ദേശിച്ചു. അതേസമയം, ലിക്വിഡേഷന്‍ നടപടികള്‍ ഹൈക്കോടതി തന്നെ മൂന്നാഴ്ചത്തേക്കു സ്റ്റേ ചെയ്തതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 50 ലക്ഷം ഡോളറിനു തുല്യമായ തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണിത്.2011 നവംബറിലാണ് ജെറ്റും എസ്.ആര്‍. ടെക്നിക്സും തമ്മില്‍ പത്തുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. ചില വ്യവസ്ഥകളില്‍ മാറ്റം വരുത്തിക്കൊണ്ട് പിറ്റേ വര്‍ഷം അനുബന്ധ കരാറും ഒപ്പിട്ടു. എന്നാല്‍, സ്പൈസ് ജെറ്റ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും വിവിധ ഇനങ്ങളിലായി 2.4 കോടി ഡോളര്‍ നല്‍കാനുണ്ടെന്നുമാണ് സ്വിസ് കമ്പനിയുടെ പരാതി.
2.4 കോടി ഡോളര്‍ നല്‍കിയില്ലെന്ന് സ്വിസ് കമ്പനി: സ്പൈസ് ജെറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്
