ക്ഷീരഗ്രാമം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 9ന് കോഴിക്കോട്

സംസ്ഥാന സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷം ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും ഡിസംബര്‍ 9 രാവിലെ 11.30 ന് വേളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. 

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീര കര്‍ഷകനെ ആദരിക്കല്‍ കെ.മുരളീധരന്‍ എം.പി. നിര്‍വഹിക്കും. മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള സമ്മാനദാനം ഇ.കെ വിജയന്‍ എംഎല്‍എയും കന്നുകാലി പ്രദര്‍ശനം വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗോ സുരക്ഷാ ക്യാമ്പ്, ഡയറി ക്വിസ്, ഡയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം എന്നിവയും ഉണ്ടായിരിക്കും. ചടങ്ങില്‍ ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →