ആലപ്പുഴ: സായുധ സേനാ പതാകദിനം ആചരിച്ചു

ആലപ്പുഴ: സായുധ സേന പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റില്‍ നിന്നും ആദ്യ പതാക സ്വീകരിച്ച് കളക്ടര്‍ സംഭാവന നല്‍കി.

സൈനിക ക്ഷേമ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഓഫീസര്‍ കെ.കെ. ചന്ദ്രന്‍, സൈനിക ബോര്‍ഡ് അംഗം ബി.സി. ബാബു, എന്‍.സി.സി പ്രതിനിധികളായ എം.ആര്‍. മായ, എസ്. സിനു മോള്‍, ഷൈന്‍ മാത്യു, ബി. സുദർശനൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →