കാസർകോട് : കസർകോട് പെർളടുക്കയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉഷയാണു മരിച്ചത്. ഭർത്താവ് അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.2021 ഡിസംബർ 5 ഞായറാഴ്ച അർധരാത്രിക്കു ശേഷമാണു കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം വീടു വിട്ടിറങ്ങിയ അശോകനെ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ട്രെയിൻ കയറി രക്ഷപ്പെടാനാണു പ്രതി ഉദ്ദേശിച്ചതെന്നാണു വിവരം.
രാവിലെ അശോകന്റെ സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ പായിൽ പൊതിഞ്ഞനിലയിൽ ഉഷയുടെ മൃതദേഹം കണ്ടെത്തി. ഭാര്യയെപ്പറ്റിയുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് അശോകൻറെ മൊഴി. ഉഷ ബീഡി തൊഴിലാളിയും അശോകൻ കൂലിപ്പണിക്കാരനുമാണ്. ഏക മകൻ വിദേശത്താണ്. അശോകനു മാനസിക പ്രശ്നമുള്ളതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.

