വെയിൽ എത്തുന്നു: ജനുവരി 28ന് .

ഗുഡ്വിൽ എന്റർടെയ്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഷെയിൻ നിഗം നായകനാവുന്ന ഈ ചിത്രം ജനുവരി 28 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഷൈൻ ടോം ചാക്കോ സുരാജ് വെഞ്ഞാറമൂട് എന്നിവർ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു . ഛായാഗ്രഹണം ഷാസ് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി , എഡിറ്റിംഗ് പ്രവീൺ പ്രഭാകർ , സംഗീതം പ്രദീപ് കുമാർ , എന്നിവർ നിർവ്വഹിക്കുന്നു.

ഷെയിൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് വെയിൽ. ഷെയിൻ നിഗത്തിന്റെ വിലക്കിലേക്ക് വരെയെത്തിയ ഈ തർക്കങ്ങൾ ചലചിത്ര സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലായായിരുന്നു പരിഹരിക്കപെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →