ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലെന്നും ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നതിന് ഉത്തരം വേണമെന്നും രാഹുല്‍ പ്രതികരിച്ചു.
”ഇത് ഹൃദയഭേദകമാണ്. കേന്ദ്രം ശരിയായ മറുപടി നല്‍കണം. നമ്മുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോള്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?,” അദ്ദേഹം ട്വീറ്റ് ചെയ്തു.
നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ 04/12/21 ശനിയാഴ്ച രാത്രിയാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.

