തൃശൂര്‍ ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇനിമുതല്‍ ഹോണ്‍ അടിക്കാന്‍ പാടില്ല. റൗണ്ടിനെ ഹോണ്‍ രഹിത പ്രദേശമായി പ്രഖ്യാപിച്ചു. കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ആരാധനായലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കോടതികള്‍ ഉള്‍പ്പെടയുളളവയ്‌ക്ക് സമീപം നിശബ്ദ മേഖലയാക്കണമെന്ന ഉത്തരവ് പ്രകാരമാണ് നടപടി. ഇതിനായി പോലീസ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
സ്വരാജ് റൗണ്ടിന്റെ പലയിടങ്ങളിലായി നോഹോണ്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. റൗണ്ടിലേക്കുളള 16 വഴികളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി പോലീസ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണം മാത്രമേ ഉണ്ടാവൂ .തുടര്‍ന്ന് പിഴ ഈടാക്കാന്‍ ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു.
ഈ പദ്ധതി വിജയകരമായി കഴിഞ്ഞാല്‍ തൃശൂരിലെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം ഹോണടിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത് ബസുകളാണ് .അതിനാല്‍ സ്വകാര്യ ബസ് സ്റ്റാന്റുകളിലും ഓട്ടോറിക്ഷാ സ്‌റ്റാന്റുകളിലും നേരിട്ടിറങ്ങി ബോധവല്‍ക്കരണം നടത്തുമെന്നും പോലീസ് അറിയിച്ചു.