മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയ കേസ്; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: മന്ത്രി വീണ ജോർജിനെതിരായ അശ്ലീല പരാമർശം നടത്തിയ കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബർ പൊലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്ട് പ്രകാരം ആണ് അറസ്റ്റ്.

മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പി.സി ജോർജിനെതിരെയും നേരത്തെ കേസെടുത്തിരുന്നു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമായിരുന്നു കേസ്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ് ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →