കണ്ണൂർ: ഇ-നോമിനേഷന്‍ ഡിജിറ്റലായി സമര്‍പ്പിക്കണം

കണ്ണൂർ: ഇ പി എഫ് പെന്‍ഷന്‍ പദ്ധതി അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനാല്‍ നിലവിലുള്ള പി എഫ് വരിക്കാരും ജോലിയില്‍ നിന്നും വിരമിച്ച് ഇപിഎഫ്/പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്തവരും ഡിസംബര്‍ 31 നകം ഇ-നോമിനേഷന്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കണമെന്ന് റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു. അംഗങ്ങള്‍ യൂനിഫൈഡ് മെമ്പര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അംഗങ്ങളുടെയും കുടുംബാഗങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കി ആധാര്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തണം. തൊഴിലാളികള്‍ ഡിസംബര്‍ 31ന് മുമ്പ് ഇ നോമിനേഷന്‍ പൂര്‍ത്തീകരിച്ചെന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണമെന്ന് റീജ്യണല്‍ പ്രൊവിഡന്റ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://www.epfindia.gov.in ല്‍ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →