പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നമ്പര്‍ – ഒന്ന് കാര്യാലയത്തിന്റെ പരിധിയിലുള്ള മേലാമുറി – പുടൂര്‍ – കോട്ടായി, പറളി – മുണ്ടൂര്‍, കുഴല്‍മന്ദം – മങ്കര, കണ്ണാടി – കിണാശ്ശേരി, പാലക്കാട് – ചിറ്റൂര്‍, പുതുനഗരം – കിണാശ്ശേരി, തേങ്കുറുശ്ശി – പെരുവെമ്പ്, പാലക്കാട് – തത്തമംഗലം റോഡുകളുടെ പാര്‍ശ്വ ഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും 2022 ഒക്ടോബര്‍ 31 വരെ കായ്ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ലഭിക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ നവംബര്‍ 29 ന് വൈകിട്ട് മൂന്നുവരെ അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നമ്പര്‍ – ഒന്ന് കാര്യാലയം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. ഫോണ്‍: 0491 – 2505031.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →