ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (2021-22)യില്‍ ഉള്‍പ്പെടുത്തി 17.99 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി അഡ്വ.എ.എം. ആരിഫ് എം.പി. അറിയിച്ചു.
സി.എച്ച്.സി മുഹമ്മ – കുളക്കോഴിച്ചിറ റോഡ് (344.04 ലക്ഷം), കണ്ടല്ലൂര്‍ ഇടച്ചന്ത – വൃന്ദാവനം റോഡ് (217.36 ലക്ഷം), ചിങ്ങോലി ഏരുവ്കുളങ്ങര – കാര്‍ത്തികപ്പള്ളി റോഡ് (200.94 ലക്ഷം), ഭരണിക്കാവ് വാത്തികുളം പൂവാണ്ടശ്ശേരി മുക്ക് റോഡ് (387.35 ലക്ഷം), മുഹമ്മ കണ്ണാടിക്കവല – പാതിരാമണല്‍ ജെട്ടി റോഡ് (192.42 ലക്ഷം), കുമാരപുരം വാതല്ലൂര്‍കോയിക്കല്‍ ടെമ്പിള്‍ – പോക്കാട്ടുമ്മില്‍ റോഡ് (202.93 ലക്ഷം), കടക്കരപ്പളി ആലുങ്കല്‍ – കുഞ്ഞിത്തായ് റോഡ് (254.47 ലക്ഷം) എന്നീ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും എം.പി. അറിയിച്ചു.

