കാസർകോട്: അനര്‍ട്ട് മുഖേന ഗാര്‍ഹീക ആവശ്യങ്ങള്‍ക്ക് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ആരംഭിച്ച സൗര തേജസ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. രണ്ട് കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.buymysun.com ലൂടെ അപേക്ഷിക്കണം. രണ്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്‌സീഡിയും മൂന്ന്കിലോവാട്ടിന് മുകളിലുള്ളവയ്ക്ക് 20 ശതമാനം സബ്‌സീഡിയും ലഭിക്കും. രജിസ്‌ട്രേഷന്‍ മുന്‍ഗണനാ ക്രമത്തിലാണ് സബ്‌സീഡി നല്‍കുക.
കാസർകോട്: സൗര പ്ലാന്റുകള്‍ക്ക് അനര്‍ട്ട് സബ്‌സീഡി
