തൃശ്ശൂർ: അന്തിക്കാട് പാടശേഖര സമിതി ഭരണസമിതി അംഗങ്ങളുടെ ഒഴിവിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. കേരള ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ചട്ട പ്രകാരം പാടശേഖത്തിൽ 0.4 ഹെക്ടർ വരെ സ്ഥലമുള്ള ഭൂവുടമകളായ കർഷകരിൽ നിന്നും മൂന്ന് പേർ, പാടശേഖത്തിലെ 0.4 ഹെക്ടർ മുതൽ 2 ഹെക്ടർ വരെ സ്ഥലമുള്ള ഭൂവുടമകളായ കർഷകരിൽ നിന്നും മൂന്ന് പേർ, പാടശേഖത്തിലെ 2 ഹെക്ടറിൽ കൂടുതൽ സ്ഥലമുള്ള ഭൂവുടമകളായ കർഷകരിൽ നിന്നും മൂന്ന് പേർ, അവരവർ ഉൾപ്പെടുന്ന ഇലക്ട്രൽ കോളേജിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കും. ഡിസംബർ 11ന് അന്തിക്കാട് ഹൈസ്കൂളിൽ വെച്ച് രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെ വോട്ടെടുപ്പ് നടക്കും. കോവിഡ് രോഗികൾക്ക് വൈകീട്ട് 3 മണി മുതൽ 4 മണി വരെയാണ് സമയം. ഓരോ ഇലക്ട്രൽ കോളേജിലും ഉൾപ്പെടുന്ന ഓരോ സമ്മതിദായകനും മൂന്ന് പേർക്ക് വോട്ട് ചെയ്യാം. വോട്ടെണ്ണൽ ഡിസംബർ 11ന് അന്തിക്കാട് ഹൈസ്കൂളിൽ വൈകീട്ട് 5 മണിക്ക് തുടങ്ങും.
തൃശ്ശൂർ: പാടശേഖര സമിതി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു
