ലൈറ്റ് ബോയിയായി എത്തിയ മലയാളി പയ്യൻ ഇന്ന് തെന്നിന്ത്യ കീഴട ക്കുന്ന താരം

അമേരിക്കയിൽ പഠിക്കാനെത്തിയ മലയാളി പയ്യൻ ലൈറ്റ് ബോയിയാവുകയും പിന്നീട് തെന്നിന്ത്യ കീഴടക്കിയ താരം ആയി മാറുകയും ചെയ്ത നടനാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ ഇന്ന് കുറുപ്പ് എന്ന സിനിമയിലൂടെ 50 കോടി ക്ലബ് കടന്നു മുന്നേറുകയാണ്.

വർഷങ്ങൾക്ക് മുമ്പ് ഒരു അമേരിക്കൻ സ്റ്റേജ് ഷോയുടെ ഇടയിൽ മമ്മുട്ടി ലൈറ്റ് ബോയിയെ വഴക്ക് പറഞ്ഞ സംഭവം ഓർത്തെടുക്കുകയാണ് നടൻ സലിം കുമാർ.

മമ്മൂട്ടിയോടൊപ്പം സലിം കുമാർ, സുകുമാരി, വിനീത്, ഗായകൻ വേണുഗോപാൽ, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത, എന്നിവരും ആ സ്റ്റേജ് ഷോക്ക് ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ടീമിനൊപ്പം ലൈറ്റ് ബോയിയില്ലായിരുന്നു. അധികം പ്രായമില്ലാത്ത ആളാണെങ്കിലും പ്രകാശം വിന്യസിക്കാൻ കഴിവുള്ള അമേരിക്കയിൽ പഠിക്കാനെത്തിയ ഒരു മലയാളി പയ്യനെ ഒടുവിൽ ലൈറ്റ് ബോയിയായി കണ്ടെത്തി. അന്ന് ആ പയ്യന് മമ്മൂക്കയുടെ പക്കൽ നിന്നും ശാസന ഏൽക്കേണ്ടി വന്നു. ആ പയ്യന്റെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു.

മോൻ വിഷമിക്കേണ്ട, തെറ്റുകൾ വരുമ്പോൾ സീനിയേഴ്സ് ചീത്ത വിളിക്കും. അത് നമ്മൾ നന്നാവാൻ വേണ്ടി ആണെന്ന് എന്ന് പറഞ്ഞു സലിംകുമാർ ആ പയ്യനെ ആശ്വസിപ്പിച്ചു. അന്ന് ചാലു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ആ പയ്യനാണ് പിന്നീട് തെന്നിന്ത്യൻ സിനിമ കീഴടക്കിയ ദുൽഖർ സൽമാൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →