തിരുവനന്തപുരം:ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന പുരോഹിതന്റെ നടപടി അനാചാരം, ഒറ്റപ്പെട്ട ചിത്രങ്ങളെ പൊക്കിപ്പിടിച്ചു തെറ്റായ പ്രചാരണം നടത്തുന്നു; ഹലാല്‍ വിവാദത്തിനെതിരെ പാളയം ഇമാം

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പാളയം ഇമാം. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്തരുത് എന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു.

തുപ്പിയ ഭക്ഷണമാണ് ഹലാല്‍ എന്നത് വസ്തുത വിരുദ്ധമാണെന്നും പാളയം ഇമാം പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. ഉറൂസ് ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന പുരോഹിതന്റെ നടപടി അനാചാരമാണെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി.

എന്നാല്‍ വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ഒറ്റപ്പെട്ട ചിത്രങ്ങളെ പൊക്കിപ്പിടിച്ചു തെറ്റായ പ്രചാരണം നടത്തുകയാണെന്നും മത സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →