പത്തനംതിട്ട: റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുളള 55 പുതപ്പുകള്‍, 55 ബഡ് ഷീറ്റുകള്‍, സിംഗിള്‍ ബഡ് ഷീറ്റുകള്‍ (പില്ലോ കവര്‍ സഹിതം), 76 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് വൈകുന്നേരം നാല് വരെ. ഫോണ്‍ : 04735 227703.