കെ.എം ഷാജിക്കെതിരായ കോഴ കേസ്; കെ.പി.എ മജീദ് എം.എൽ.എയുടെ മൊഴിയെടുത്ത് വിജിലൻസ്

കോഴിക്കോട്: അഴീക്കോട് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കാൻ കെ.എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് കെ.പി.എ മജീദ് എം.എൽ.എയുടെ മൊഴിയെടുത്തു. കോഴിക്കോട് പോലീസ് ക്ലബിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. എന്നാൽ കേസുമായി ബന്ധപ്പെട്ടല്ല ഡി.വൈ.എസ്.പിയെ കാണാനാണ് പോലീസ് ക്ലബിൽ എത്തിയതെന്ന് കെ.പി.എ മജീദ് പറഞ്ഞു. നേരത്തെ കേസില്‍ കെ.എം ഷാജിയെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ.എം. ഷാജിക്കെതിരായ കേസ്. അഴീക്കോട് ഹൈസ്കൂളിൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചതിന് കെ.എം.ഷാജി എം.എൽ.എ. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആണ് കേസ് ഫയൽചെയ്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →