ദോഹ: ഖത്തര്‍ വേദിയാകുന്ന ഫുട്ബോള്‍ ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം മാത്രം. 2022 നവംബര്‍ 21 തിങ്കളാഴ്ച ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള വിസിലുയരും. യോഗ്യതാ മത്സരങ്ങള്‍ കഴിഞ്ഞെത്തുന്ന 32 രാജ്യങ്ങളാണു കിരീട മോഹവുമായി ഖത്തറിലെത്തുക. 2010 ഡിസംബര്‍ രണ്ടിനായിരുന്നു അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ഖത്തറിനെ ലോകകപ്പ് 2022 ന്റെ വേദിയായി തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പുറത്തുവിടുന്നത്. ലോകം ഒന്നമ്പരന്നെങ്കിലും പതുക്കെ ആ തെരഞ്ഞെടുപ്പ് അംഗീകരിച്ചു. മറ്റു ലോകകപ്പ് വേദികളെ അപേക്ഷിച്ച് ഒട്ടേറെ വ്യത്യസ്തകള്‍ ലോകകപ്പിന് ഒരുക്കുമെന്നാണു ഖത്തറിന്റെ അവകാശ വാദം. പരസ്യ മദ്യപാനം നിഷിദ്ധമായതിനാല്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ നിരാശപ്പെടും. അവര്‍ക്ക് അനുവദിച്ച മേഖലകളില്‍ മാത്രമായിരിക്കും മദ്യപാനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍. സാധാരണ ടിക്കറ്റെടുക്കുന്നവര്‍ക്ക് മദ്യപിക്കാനുള്ള അവസരം ലഭിക്കില്ല. 4950 ഡോളര്‍ മുടക്കി ഗ്രൂപ്പ് മത്സരങ്ങളുടെ മുഴുവന്‍ ടിക്കറ്റും എടുക്കുന്നവര്‍ക്കു മാത്രമായിരിക്കും ഈ അവസരം.
ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം മാത്രം
