കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അരൂർ: കാറിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചന്തിരൂർ വലിയവീട് ബാലകൃഷ്ണൻ ആണ് മരിച്ചത്. 2021 നവംബർ 20 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ജോലികഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോൾ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിലെ സിഗ്‌നലിനു സമീപം വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൻ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു.

തെക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറാണ് ബൈക്കിനെ തട്ടി തെറിപ്പിച്ചത്. റോഡിൽ തെറിച്ച് വീണ ഇയാളെ പുലർച്ചെ അതു വഴി വന്ന പത്രവിതരണക്കാരാണ് തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇടപ്പള്ളി ലുലുമാൾ പി.വി.ആർ. തിയേറ്റർ ഓപ്പറേറ്ററാണ് ബാലകൃഷ്ണൻ. കൊവിഡ് കാലമായതിനാൽ ജോലി ഇല്ലാതിരിക്കുകയായിരുന്നു. കഴിഞ്ഞ 17 മുതലാണ് ജോലിക്ക് പോയി തുടങ്ങിയത്. ഭാര്യ: ആശ. മക്കൾ: അരുൺകൃഷ്ണ, അമൽകൃഷ്ണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →