ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. 14,000 രൂപ പ്രതിമാസ വേതനം. 25 നും 60 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 30ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →