ന്യൂഡല്‍ഹി: സിബിഎസ്ഇ – ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം പരീക്ഷ ഓഫ് ലൈനായി മാത്രം നടത്താനുള്ള അപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി അഭ്യുദയ് ചക്മ സമര്‍പ്പിച്ച ഹര്‍ജി 18നു പരിഗണിക്കാനായി മാറ്റി.
സമാനസ്വഭാവത്തിലുള്ള ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരീക്ഷ 18നാണെന്നു ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ഹെഡ്ജ് അറിയിച്ചെങ്കിലും അടിയന്തിരമായി ഹര്‍ജി പരിഗണിച്ചില്ല.
സിബിഎസ്ഇ – ഐസിഎസ്ഇ പരീക്ഷ: ഹര്‍ജി 18ലേക്ക് മാറ്റി
