ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സി.സി.ടി.വി ഇന്സ്റ്റലേഷന് ആന്റ് റിപ്പയറിംഗ് സൗജന്യ പരിശീലന പരിപാടി നവംബര്‍ 29ന് ആരംഭിക്കും.
പ്രായപരിധി 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ആധാര്‍ കാര്‍ഡിന്റെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകളുമായി നവംബര്‍ 24ന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0477-2292428, 8330011815.

