ആലപ്പുഴ: സാമൂഹിക, സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് വയോരക്ഷ പദ്ധതി നടപ്പാക്കുന്നു.
ആരുടെയും സഹായമില്ലാതെ ജീവിക്കുന്നവര്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, പങ്കാളികളുടെ മരണ ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വയോജനങ്ങളുടെ പുരനധിവാസവും അടിയന്തര വൈദ്യസഹായം, നിയമസഹായം, പരിചരണം, ഭക്ഷണം എന്നിവ ലഭ്യമാക്കലും പദ്ധതി ലക്ഷ്യമിടുന്നു. ഫോണ്‍: 0477 2253870.