താമരശ്ശേരിയില്‍ വീണ്ടും വളര്‍ത്തുനായയുടെ അക്രമം; നായയുടെ കടിയേറ്റ യുവതിക്ക് സാരമായ പരിക്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും വളര്‍ത്തുനായയുടെ അക്രമം. അമ്പായത്തോടിലെ ഫൗസിയക്കാണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റു.

നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷന്റെ വളര്‍ത്തുനായയാണ് റോഡില്‍ വെച്ച് യുവതിയെ കടിച്ചത്.

ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് ആരോപണം.

ഏതാനും ദിവസം മുമ്പ് പ്രഭാകരൻ എന്ന ആളെയും നായ കടിച്ചിരുന്നു. നായയുടെ കടിയേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →