കാസർകോട്: ഹരിയാനയില്‍ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുവാനുള്ള ആണ്‍കുട്ടികളുടെ (അണ്ടര്‍ 18) കേരള ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 14 ന് രാവിലെ 10 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍/കോളേജ് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 72 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (ആര്‍.ടി.പി.സി.ആര്‍) എന്നിവ സഹിതം എത്തണം.