അഞ്ചാല്‍ : തിരക്കേറിയ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. 2021 നേംബര്‍ 11ന് വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ജംഗ്‌ഷനില്‍ സ്‌റ്റേറ്റ് ബാങ്കിന് സമീപമാണ് സംഭവം. കോട്ടുക്കല്‍ സ്വദേശി അജിതിന്റെ മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്.
അജിത്തും കുടുംബവും കാര്‍ റോഡരുകില്‍ നിര്‍ത്തിയ ശേഷം സമീപത്തെ തുണിക്കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് കാറിന് തീ പിടിച്ചത്. കടയിലെ സെയില്‍സ്‌മാന്‍ വിവരം പറഞ്ഞതിനെ തുര്‍ന്ന് അജിത് വാഹനത്തിന് സമീപമെത്തിയങ്കിലും തീ ആളിപടര്‍ന്നതിനാല്‍ അടുത്തെത്താന്‍ കഴിഞ്ഞില്ല.

