കാസർകോട്: അയ്യങ്കാളി സ്മാരക ഗവ. മോഡൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽസ്

കാസർകോട്: തിരുവനന്തപുരം വെളളായണി അയ്യങ്കാളി സ്മാരക ഗവ. മോഡൽ സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി നവംബർ 15ന് രാവിലെ ഒമ്പതിന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽ നടത്തുന്നു. 2020-21 വർഷം നാല്, 10 ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം എത്തുക. 5, 6, 7 ക്ലാസുകളിലേക്കുളള പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9, 11 ക്ലാസുകളിലേക്കുളള പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. 6, 7, 8, 9 ക്ലാസുകളിലേക്കുളള പ്രവേശനം നിലവിലെ ഒഴിവനുസരിച്ച് ആയിരിക്കും. പോയി വരാനുള്ള യാത്ര ബത്ത അനുവദിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →