ആര്യന്‍ ഖാന്‍ കേസ്: ചുമതലയില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കി

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയെ മാറ്റി. ആര്യന്‍ ഖാനെതിരായ കേസ് എന്‍സിബിയുടെ മുംബൈ സോണില്‍നിന്ന് ഏജന്‍സിയുടെ കേന്ദ്ര ടീമിന് കൈമാറി. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സമീര്‍ വാങ്കഡെയ്ക്കെതിരേ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. സമീര്‍ വാങ്കഡെയ്ക്കെതിരേ നിരവധി ആരോപണങ്ങളുയര്‍ത്തുന്ന കത്ത് എന്‍സിപി നേതാവ് നവാബ് മാലിക് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്നാണ് കത്തിലെ ആരോപണം. ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണെന്നും കത്തില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →