കാർ തകർത്ത കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് നടൻ ജോജു ജോർജ് കോടതിയിൽ

കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ കാർ തകർത്ത കേസിൽ പ്രതി തൈക്കൂടം സ്വദേശി പി.ജി ജോസഫിന് ജാമ്യം നൽകരുതെന്ന് നടൻ ജോജു ജോർജ് കോടതിയിൽ.

കൊച്ചിയിൽ ഇന്ധന വിലവർധനയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു നടന്റെ വാഹനം തകർത്തത്. കാറിന്റെ ഡോർ ബലമായി തുറന്ന സമരക്കാർ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരുത്തിയെന്ന് ജോജു കോടതിയിൽ പറഞ്ഞു.

ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറഞ്ഞു. തനിക്കെതിരായ ആരോപങ്ങൾ തെറ്റാണെന്നും താരം വ്യക്തമാക്കി. പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു. എന്നാൽ കേസിൽ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.

എന്നാൽ, പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ജോസഫ് വാദിച്ചു. നേരത്തെ അപേക്ഷ സമർപ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്ന് പ്രതി വാദിച്ചു. അ​റ​സ്റ്റി​ലാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജോ​സ​ഫിന്റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ക്ഷി ചേ​രാ​ൻ 05/11/21 വെളളിയാഴ്ച രാവിലെയാണ് ജോ​ജു കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →