ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍’ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹംഗല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 7373 വോട്ടിന് പരാജയപ്പെട്ടു.
കോണ്‍ഗ്രസ് 87490 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 80117 വോട്ടാണ് നേടിയത്. ജെ.ഡി.എസ് ഇവിടെ 927 വോട്ട് നേടി.
7373 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ് മാനെ ജയിച്ചത്. ഹംഗലിലെ വോട്ടര്‍മാര്‍ മനുഷ്യത്വത്തിനാണ് വോട്ട് ചെയ്തതെന്നും മണി പവറിനെ പുച്ഛിച്ച് തള്ളിയെന്നും ശ്രീനിവാസ് പറഞ്ഞു.
പരാജയകാരണം പരിശോധിക്കുമെന്നും തിരിച്ചടി അംഗീകരിക്കുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ സിന്ദഗിയില്‍ ബി.ജെ.പിയാണ് ജയിച്ചത്.