ജീവിതത്തിൽ പുതിയ കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ ആഗ്രഹിക്കുന്ന നടി സാമന്ത കയ്യിൽ ബ്രഷുമായി നിറങ്ങളുടെ ലോകത്തേക്ക് .
കോവിഡ് ബാധിച്ചവരെ പിന്തുണച്ചുകൊണ്ടുള്ള ഒരു ആർട്ട് പ്രൊജക്റ്റ് ഭാഗമായിട്ടാണ് സാമന്ത നിറങ്ങളുടെ ലോകത്തേക്ക് എത്തിയത്.
നിങ്ങൾക്ക് പെയിൻറ് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ എല്ലാവിധത്തിലും പെയിൻറ് ചെയ്യുക.എങ്കിൽ ആ തോന്നൽ ഇല്ലാതാകും എന്നു പറഞ്ഞുകൊണ്ടാണ് തൻറെ ഏറ്റവും പുതിയ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
ശാന്തരുബൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സാമന്തയുടെതായി ഒരുങ്ങുന്നുണ്ട്.

