കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2021-22 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വായനോത്സവവും മുതിർന്നവർക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി നടക്കും. മുതിർന്നവർക്കുള്ള വായനമത്സരം 16 വയസുമുതൽ 21 വയസുവരെയും 22 വയസുമുതൽ 40 വയസുവരെയും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2328802, 2328806.