ചെന്നൈ: നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ 28/10/21 വ്യാഴാഴ്ച വൈകുന്നേരമാണ് താരത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം.
“നിശ്ചിത ഇടവേളകളില്‍ അദ്ദേഹത്തിന് നടത്തുന്ന ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്,” രജിനികാന്തിന്റെ അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.