ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. പത്ത് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍പൂര്‍ പ്രദേശത്താണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഡോറിലെ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്നു ബസ്. മുംബൈ-ആഗ്ര ദേശീയ പാതയില്‍ നിര്‍ത്തിയിട്ട സിമന്റ് കയറ്റിയ വാനിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മരിച്ച രണ്ടു പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു
