തിരുവനന്തപുരം: ആറ്റിങ്ങല്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന് കോളേജില്‍ വെച്ച് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അഡ്മിഷനായി ഒക്ടോബര്‍ 25 തിങ്കളാഴ്ചയാണ് അസല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സി.സി, റേഷന്‍ കാര്‍ഡ് (ബി.പി.എല്‍) എന്നിവ സഹിതം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ് കോഴ്സിന്റെ അഡ്മിഷന് തിങ്കളാഴ്ച രാവിലെ 10 നും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന്റെ അഡ്മിഷന്റെ ഉച്ചക്ക് 12 നും നടക്കും. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് അഡ്മിഷന് സമയത്ത് അടയ്ക്കണം.
തിരുവനന്തപുരം: വൊക്കേഷണല്‍ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അഡ്മിഷന് ഒക്ടോബര്‍ 25ന്
