തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡ് തിരുവനന്തപുരം ഓഫീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക്, പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II തസ്തികകളിലാണ് നിയമനം. ക്ലാർക്ക് തസ്തികയിൽ അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേന നിയമനം നേടിയവരും ക്ലാർക്ക്/ ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ 26,500- 60,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II ൽ അപേക്ഷർ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേന നിയമനം നേടിയവരും പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II തസ്തികയിൽ 43,400-91,200 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷകൾ നവംബർ 30നകം ലഭിക്കണം. ഫോൺ: 0471-2306040.