തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ദുർബലമായി. ഒക്ടോബർ 17വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടർന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്.
കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒക്ടോബർ 20 ബുധനാഴ്ച മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.