തിരുവനന്തപുരം: അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം: കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം എത്തണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →