സിംഗു അതിർത്തിയിൽ യുവാവിനെ കൊന്നു കെട്ടിതൂക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: സിംഗു അതിർത്തിയിൽ യുവാവിനെ കൊന്നു കെട്ടിതൂക്കിയ സംഭവത്തിൽ സംയുക്ത കിസാൻ മോർച്ച അന്വേഷണം ആവശ്യപ്പെട്ടു. കൊലപാതകത്തിൽ കർഷക സംഘടനകൾക്ക് പങ്കില്ല. ഏതന്വേഷണവുമായും കർഷകർ സഹകരിക്കുമെന്നും കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

നിഹാങ്കുകൾക്ക് സമരവുമായി ബന്ധമില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. 15/10/21 വെള്ളിയാഴ്ച രാവിലെയാണ് സിംഗുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിലാണ് മൃതദേഹം തൂക്കിയിട്ടത്. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിന്റെ പേരില്‍ കൊന്ന് കെട്ടിതൂക്കിയതാണെന്നാണ് സംശയമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →