പൂനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 14കാരിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊന്നു. ബീബ്വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. റോഡിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കവെയാണ് പ്രതികളായ മൂന്നുപേര്‍ ബൈക്കുകളിലെത്തിയത്. തുടര്‍ന്ന് 22കാരനായ മുഖ്യപ്രതി ശുഭം ഭഗവതും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ്വേവാഡി പോലിസ് സ്റ്റേഷനിലെ എസ്ഐ സുനില്‍ സവാരെ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിനുശേഷം മൂവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലിസ് നടത്തിയ തിരച്ചിലിലാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ട് പ്രതികളെ പോലിസ് പിടികൂടിയത്.
പ്രണയാഭ്യര്‍ഥന നിരസിച്ച 14കാരിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊന്നു
