ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ട്രോമാകെയര്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ‘ഡാക്ടേര്‍സ് ഫോര്‍ യു’വുമായി ചേര്‍ന്ന് ഡിഫിബ്രിലേറ്റര്‍ നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബു കായംകുളം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പി. ശശികലയ്ക്ക് ഡിഫിബ്രിലേറ്റര്‍ കൈമാറി.
മുനിസിപ്പല്‍ ചെയര്‍ പേഴ്‌സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കെ. ഫര്‍സാന, ആശുപത്രി സൂപ്രണ്ട് ഡോ. മനോജ്,
ഡെസ്‌ക് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ആസാദ്, ഡോ. ഷൈല, ഡോ. മെല്‍വിന്‍, ഡോ. ഷൈനി, ഡോ. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

