പത്തനംതിട്ട: കള്ളുഷാപ്പുകളുടെ ലേലം

പത്തനംതിട്ട: ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതും വില്‍പന റദ്ദ് ചെയ്തതുമായ അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് 5, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് 1, കോന്നി റേഞ്ചിലെ ഗ്രൂപ്പ് 1 കളളുഷാപ്പുകള്‍ 2021-22 വര്‍ഷത്തേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഈ മാസം 25, 26 തീയതികളില്‍ രാവിലെ 11ന് പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കളക്ടരുടെ നേതൃത്വത്തില്‍ ലേലം നടക്കും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വ്യക്തികള്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം നേരിട്ട് വില്‍പ്പനയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും അറിയാം. 0468 2222873

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →