കാസർകോട്: കേരള കര്‍ഷക കടാശ്വാസ കമ്മീഷന് ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍/ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 167 ഗുണഭോക്താക്കള്‍ക്കായി 4759148 രൂപ കടാശ്വാസം അനുവദിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും ബന്ധപ്പെട്ട സഹകരണ ബാങ്കുകളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
കാസർകോട്: കാര്‍ഷിക കടാശ്വാസം അനുവദിച്ചു
