ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് വീണ്ടും സുരേഷ് ഗോപി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ സമര്‍ത്ഥനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബി.ജെ.പി നേതാവ് പി.പി. മുകുന്ദനെ സന്ദര്‍ശിച്ച ശേഷം 03/10/21 ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

എന്നാല്‍ മുകുന്ദനുമായുള്ള കൂടിക്കാഴ്ച സംഘടനാ കാര്യങ്ങളുമായി ബന്ധമുള്ളതല്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

പി.പി. മുകുന്ദനുമായി തനിക്ക് 1989 മുതലുള്ള പരിചയമാണ്. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നത്. മുകുന്ദനുമായി തനിക്ക് പാര്‍ട്ടി ബന്ധമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →