ആലപ്പുഴ: മാരാരിക്കുളത്ത് ഇനി മുല്ല വസന്തം

ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മുല്ലകൃഷി നടപ്പാക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ പൈലറ്റ് പ്രോജക്ടാണിത്. കൃഷിക്ക് ആവശ്യമായ മൂന്നു ലക്ഷം മുല്ലത്തൈകള്‍ നഴ്‌സറിയില്‍ പാകമായി വരികയാണ്. ഉടന്‍ തന്നെ കൃഷിക്ക് തുടക്കം കുറിക്കും.

കുടുംബശ്രീയുടെ 200 കാര്‍ഷിക ഗ്രൂപ്പുകളാണ് കൃഷി ഏറ്റെടുത്ത് നടപ്പാക്കുക. ഒരോ ഗ്രൂപ്പിനും കുടുംബശ്രീയുടെ നഴ്‌സറികള്‍ വഴി 1500 തൈകള്‍ വീതം നല്‍കും. ബയോ ഫാര്‍മസിയില്‍ നിന്നും കൃഷിക്കാവശ്യമായ വളം ലഭ്യമാക്കും. കുടുംബശ്രീ മിഷനില്‍ നിന്നും പൂകൃഷിക്ക് സബ്‌സിഡിയും ലഭിക്കും. ഒരു കാര്‍ഷിക ഗ്രൂപ്പിന് രണ്ടേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാം. 

10 മുതല്‍ 15 വരെ അംഗങ്ങളാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. ഒരു ഗ്രൂപ്പിന് 1700 തൊഴില്‍ ദിനങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഗ്രൂപ്പുകള്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി പറഞ്ഞു. കാര്‍ഷിക ഗ്രൂപ്പുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോനും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →