കോഴിക്കോട്: വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങില്‍ ഈഴവ ഒന്നും മുസ്ലിം ഒന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഒന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ മുസ്ലിം ഒന്നും ഷെഡ്യൂള്‍ഡ് കാസ്റ്റ് ഒന്നും സീറ്റ് ഒഴിവുണ്ട്. കോഴിക്കോട് ജില്ല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതും വടകര മോഡല്‍ പോളിടെക്‌നിക് കോളേജിലേക്ക് ഓപ്ഷന്‍ നല്‍കിയതുമായ വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനോടൊപ്പം ബന്ധപ്പെട്ട രേഖകളും ഫീസുമായി സെപ്തംബര്‍ 30ന് 12 മണിക്കകം കോളേജില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/lte, 04962524920, 9497840006.
കോഴിക്കോട്: വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി സീറ്റ് ഒഴിവ്
