കണ്ണൂർ: കണ്ണൂർ വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. 26/09/21 ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
മരണപ്പെട്ട ജസ്റ്റിന്റെ ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കും ആന തകർത്തു.

