തിരുവനന്തപുരം: വിവാദ പ്രസംഗത്തിലൂടെ പാലാ ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്തുവന്നതെന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയംഗവും മുതിർന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. 26/09/21 ഞായറാഴ്ച കെ.പി.സി.സി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.
ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ കാര്യം പറയേണ്ടത് കേരളത്തിലെ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തങ്ങൾ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.