തിരുവനന്തപുരം: പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ് പ്രവേശനം 23 മുതൽ

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 23 ന് രാവിലെ ഒമ്പത് മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 23 മുതൽ ഒക്‌ടോബർ ഒന്നുവരെ കോവിഡ്-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.

കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 15 മിനിറ്റുകൊണ്ട് ഓരോ കുട്ടിയുടെയും പ്രവേശന നടപടി പൂര്‍ത്തിയാക്കാനും ഓരോ വിഷയത്തിനും പ്രവേശനം നടത്തുന്നതിനായി പ്രത്യേകം മുറികളില്‍ കൗണ്ടറുകള്‍ സജ്ജീകരിക്കാനുമാണു നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →